സുകോമൾ സെന്നി​െൻറ നിര്യാണം വലിയ നഷ്​ടം ^മുഖ്യമന്ത്രി

സുകോമൾ സെന്നി​െൻറ നിര്യാണം വലിയ നഷ്ടം -മുഖ്യമന്ത്രി തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാനുമായ സുകോമള്‍ സെന്നി​െൻറ നിര്യാണം ലോക േട്രഡ് യൂനിയൻ പ്രസ്ഥാനത്തിനും ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നതിലും ആ പോരാട്ടത്തിനാധാരമായ വസ്തുതകൾ യുക്തിപൂർവം അധികാരികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിലും അനിതരസാധാരണമായ കഴിവുണ്ടായിരുന്ന േട്രഡ് യൂനിയൻ നേതാവായിരുന്നു സുകോമൾ സെൻ എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. തിരുവനന്തപുരം: സുകോമള്‍ സെന്നി​െൻറ നിര്യാണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.