കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി പൊലീസ് പിന്തുടർന്ന് പിടികൂടി

കൊട്ടിയം: ദേശീയപാതക്കരികിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും ഇടറോഡുകളിലുമായി അർധരാത്രി കക്കൂസ് മാലിന്യം കൊണ്ടുവന്നു തള്ളിയിരുന്ന ടാങ്കർ ലോറി കൊട്ടിയം പൊലീസ് പിന്തുടർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ടാങ്കർ ലോറി ഡ്രൈവറെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര നെടുങ്ങോട്ട് പടിഞാറ്റതിൽ പ്രിൻസ് (23) ആണ് അറസ്റ്റിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടയക്കുകയും ടാങ്കർ ലോറി കോടതിക്ക് കൈമാറുകയും ചെയ്തു. മൈലക്കാട് ശിവൻ നടക്കടുത്ത് രാത്രിയിൽ കക്കൂസ്മാലിന്യം തള്ളാനെത്തിയ ഇവർ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെകണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ടാങ്കറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മൈലക്കാട് ഭാഗത്ത് രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം ടാങ്കർ ലോറികളിൽ കൊണ്ടുവന്ന് തള്ളുന്നതായി കൊട്ടിയം പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ കൊട്ടിയം പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. കൊട്ടിയം എസ്.ഐ ബിജു, ജൂനിയർ എസ്.ഐ ട്വിങ്കിൾ ശശി, എ.എസ്.ഐ പ്രേമചന്ദ്രൻ ഉണ്ണിത്താൻ, എസ്.സി.പി.ഒ റൊസാരിയോ എന്നിവർ അടങ്ങിയ സംഘമാണ് ടാങ്കർ ലോറി പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.