ഭക്ഷണശാലകളിൽ പരിശോധന നടത്തി

അഞ്ചാലുംമൂട്: തൃക്കരുവ ഗ്രാമപഞ്ചായത്തിലെ ഭക്ഷണശാലകൾ, മറ്റ് വ്യാപര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ വിജയ​െൻറ നേതൃത്വത്തിൽ പരിേശാധന നടത്തി. വൃത്തിഹീനമായി പ്രവർത്തിച്ച രണ്ട് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. നിരോധിത പ്ലാസ്റ്റിക് കാരിബാഗുകളും വിവിധ കടകളിൽനിന്ന് പിടിച്ചെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെകടർമാരായ സവീണ, ഷിഹാബുദ്ദീൻ, സുനിൽകുമാർ എന്നിവർ പെങ്കടുത്തു. പ്രദേശത്ത് പരിശോധനകൾ തുടരാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ ഒാഫിസർ ഡോ. കെ.ജി. സൗമ്യ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.