കോടതികളിൽ സി.സി.ടി.വി സ്​ഥാപിക്കണമെന്ന്​ സുപ്രീംകോടതി

കോടതികളിൽ സ്വകാര്യതയില്ലെന്ന് ജഡ്ജിമാർ ന്യൂഡൽഹി: കോടതികളിൽ സ്വകാര്യതയില്ലെന്നും നടപടിക്രമങ്ങൾ സ്വകാര്യമല്ലെന്നും സുപ്രീംേകാടതി. കോടതികളിൽ എത്രയും പെെട്ടന്ന് സി.സി.ടി.വി സ്ഥാപിക്കാനും സുപ്രീംകോടതി നിർദേശിച്ചു. ജനതാൽപര്യത്തിനും സുരക്ഷക്കും അച്ചടക്കത്തിനും സി.സി.ടി.വി ആവശ്യമാണെന്ന് ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജഡ്ജിമാർക്ക് കോടതി നടപടിക്രമങ്ങൾക്കിടയിൽ സ്വകാര്യതയുടെ ആവശ്യമില്ല. ഞങ്ങളെല്ലാം നിങ്ങളുടെ മുന്നിലാണ് ഇരിക്കുന്നത്. ഇതിൽ ഇനി കാലതാമസം പാടില്ലെന്നും നവംബർ 23നകം റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. സി.സി.ടി.വി സ്ഥാപിക്കാനുള്ള നിയമമന്ത്രാലയത്തി​െൻറ നിർദേശം സർക്കാറി​െൻറ പരിഗണനയിലാണെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് പറഞ്ഞു. കോടതികളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതും വിഡിയോ പകർത്തുന്നതും എല്ലാവർക്കും നല്ലതാണെന്ന് അവർ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിലും ഹൈകോടതികളിലും ട്രൈബ്യൂണലുകളിലും ഒാഡിയോ െറക്കോഡിങ്ങുള്ള സി.സി.ടി.വി സ്ഥാപിക്കണമെന്നും ഇതി​െൻറ സാധ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ആഗസ്റ്റ് 14ന് സുപ്രീംകാടതി ഉത്തരവിട്ടിരുന്നു. മറ്റ് രാജ്യങ്ങളിലെ കോടതികളിൽ ഒാഡിയോ, വിഡിയോ റെക്കോഡിങ്ങുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.