മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി: സംസ്​ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് നാലിന് അഞ്ചുതെങ്ങിൽ മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭവനനിർമാണ ധനസഹായവിതരണം നടത്തും. ഭൂരഹിത -ഭവനരഹിതരായവർ, കടൽ ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർ, കടൽതീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ആദ്യഘട്ടമായി 1800 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 180 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി പ്രകാരം ജില്ലയിൽ ഭൂമിവാങ്ങിയ 162 ഗുണഭോക്താക്കൾക്ക് ആധാരവും വിതരണംചെയ്യും. അഞ്ചുതെങ്ങ് ഹോളി സ്പിരിറ്റ് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ലോക്സഭാംഗങ്ങളായ ഡോ. എ. സമ്പത്ത്, ഡോ. ശശിതരൂർ, എം.എൽ.എമാരായ വി. ജോയി, കെ. ആൻസലൻ, വി.എസ്. ശിവകുമാർ, എം. വിൻസ​െൻറ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.