വാഹനങ്ങൾ വാടകക്കെടുത്ത്​ പണയപ്പെടുത്തി തട്ടിപ്പ്​ നടത്തുന്ന സംഘം പിടിയിൽ

നെടുമങ്ങാട്: വാടക്കെടുക്കുന്ന വാഹനങ്ങൾ പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസറ്റ് ചെയ്തു. തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിൽ കുഞ്ചുവീട് നഗർ ജാസിയ മൻസിലിൽ പ്രേംനിഷാദ് (39), തൊളിക്കോട് ഹിസാന മൻസിലിൽ റഫിയുദീൻ (33), തൊളിക്കോട് തേവൻപാറ സുലേഖ മൻസിലിൽ അൻസർ (34) എന്നിവരാണ് പിടിയിലായത്. തൊളിക്കോട് മാേങ്കാട്ടുകോണം സാദിഖ് മൻസിലിൽ സലിം, തൊളിക്കോട് പാമ്പാടി ഷിബിന മൻസിലിൽ അൽഅമീൻ, തൊളിക്കോട് തുരുത്തി കെ.കെ.എൻ ഹൗസിൽ മുഹമ്മദ് അസീബ് എന്നിവരുടെ കാറുകൾ വിവിധ ആവശ്യങ്ങൾ പറഞ്ഞ് വാടകക്കെടുത്തശേഷം തമിഴ്നാട്ടിലും തൃശൂരും തിരുവനന്തപുരത്തും കൊണ്ടുപോയി പണയപ്പെടുത്തി പണം തട്ടുകയായിരുന്നു. ഇത്തരത്തിൽ പണയപ്പെടുത്തിയ വാഹനങ്ങൾ പൊലീസ് കണ്ടെടുത്തു. തട്ടിപ്പുനടത്തി സ്വരൂപിക്കുന്ന പണം മംഗലാപുരം, ബാംഗ്ലൂർ, ബഹ്റൈൻ എന്നിവിടങ്ങളിലെ ചൂതാട്ട കേന്ദ്രങ്ങളിൽ ചെലവഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രധാനപ്രതിയായ പ്രേംനിഷാദ് നെടുമങ്ങാട് മെഡിക്കൽ കോളജ്, പാലോട്, വലിയമല, തൃശൂർ ജില്ലയിലെ ചാവക്കാട് തുടങ്ങിയ സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പുനടത്തിയതിന് പിടിയിലായിട്ടുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാർ, പാലോട് സി.െഎ മനോജ്കുമാർ, വിതുര എസ്.െഎ ബിനു എ.എസ്.െഎമാരായ വിനോദ്, സുനിൽകുമാർ, സി.പി.ഒമാരായ നിധിൻ, ഷിജു റോബർട്ട്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.