ദേശീയ സമ്പാദ്യപദ്ധതി സ്വകാര്യവത്​കരണം; ഏജൻറുമാർ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: ദേശീയ സമ്പാദ്യപദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ സേവിങ്സ് ഏജൻറ് അസോ. തീരുമാനിച്ചു. വിവിധ ഡിപ്പോസിറ്റ് സ്കീമുകളുടെ നടത്തിപ്പ് സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെയുള്ള ഏജൻസിക്ക് കൈമാറാൻ ഈയിടെ കേന്ദ്ര ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫിസിന് മുന്നിൽ മാർച്ച് നടത്തും. ദേശീയ സമ്പാദ്യ പദ്ധതിയെ സംരക്ഷിക്കുക, ഏജൻറുമാരുടെ ആനുകൂല്യം കവർന്നെടുക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങളും മാർച്ചിൽ ഉന്നയിക്കുന്നുണ്ട്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡൻറ് പി. സതീദേവി, ജനറൽ സെക്രട്ടറി അന്നമ്മ ജോസഫ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.