എബ്രഹാമിനെതിരായ കേസ് ഡയറി കോടതിയിൽ ഹാജരാക്കി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരായ കേസി​െൻറ കേസ് ഡയറി കോടതിയിൽ ഹാജരാക്കി. ചീഫ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കാലയളവിൽ വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് ഡയറി ഹാജരാക്കിയത്. നേരേത്ത കേസിൽ ക്ലീൻചിറ്റ് നൽകിയ റിപ്പോർട്ടിനെതിരെ സമർപ്പിച്ച ഹരജിയുടെ തുടർവാദം പരിഗണിക്കെവയാണ് കോടതി കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകിയിരുന്നത്. ഇതേ തുടർന്നാണ് ഇന്നലെ വിജിലൻസ് കേസ് ഡയറി ഹാജരാക്കിയത്. ഹരജിയുടെ വാദം ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി പരിഗണിക്കും. കെ.എം. എബ്രഹാമി​െൻറ വരവുചെലവ് കണക്കുകൾ തമ്മിൽ പൊരുത്തമില്ലെന്ന് ഹരജിക്കാരൻ കോടതിയിൽ വാദിച്ചു. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് എബ്രഹാമിനെതിരെ ജോമോൻ പുത്തൻപുരക്കലാണ് ഹരജി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.