അഞ്ച് കിലോ കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ

കൊട്ടാരക്കര: അഞ്ച് കിലോ കഞ്ചാവുമായി യുവാവിനെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ ചേരിക്കോണം രാധിക ഭവനിൽ രാമചന്ദ്രൻ (36) ആണ് പൊലീസ് പിടിയിലായത്. മധുര ഉസിലാംപെട്ടിയിൽനിന്ന് വാങ്ങിയ കഞ്ചാവ് ഭരണിക്കാവ്, ശാസ്താംകോട്ട, ഭാഗങ്ങളിൽ വിതരണംചെയ്യാൻ കൊണ്ടുവരവെയാണ് കൊട്ടാരക്കര അവണൂരിൽനിന്ന് ഇയാൾ പിടിയിലായത്. 25000 രൂപക്ക് ഉസിലാംപെട്ടിയിൽനിന്ന് വാങ്ങിയ കഞ്ചാവ് വിൽക്കുേമ്പാൾ രണ്ടുലക്ഷം രൂപയോളം ലഭിക്കുമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തൊടുപുഴ, കൊട്ടാരക്കര, അഞ്ചൽ, പുനലൂർ, കൊട്ടിയം എന്നിവിടങ്ങളിൽനിന്നും നിരവധി കഞ്ചാവ് കേസുകളിലും വാഹന മോഷണ കേസുകളിലും പിടിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഇയാൾ. 10 മാസം മുമ്പ് ഇയാളെയും ഭാര്യ സൽസയെയും നാല് കിലോ കഞ്ചാവുമായി കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഭാര്യാമാതാവ് ഷാഹിദയെയും നേരത്തേ മൂന്ന് കിലോയോളം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റൂറൽ എസ്.പി ബി. അശോക​െൻറ നിർദേശപ്രകാരം കൊട്ടാരക്കര ഡിവൈ.എസ്.പി ജെ. ജേക്കബ്, ഡി.സി.ആർ.ബി ഡിവൈ.എസ്.പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഷാഡോ പൊലീസ് എസ്.ഐ എസ്. ബിനോജ്, ശിവശങ്കരപിള്ള, എ.എസ്.ഐമാരായ എ.സി. ഷാജഹാൻ, അജയകുമാർ, എസ്.സി.പി.ഒമാരായ രാധാകൃഷ്ണപിള്ള, ആഷിർ കോഹൂർ, ജഗദീപ്, കൊട്ടാരക്കര അസി. എസ്.ഐ അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.