രണ്ടുപേരെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി അറസ്​റ്റിൽ

നെടുമങ്ങാട്: ഇരിഞ്ചയം പറയൻകാവ് കുഴിവിള ജങ്ഷനിൽ . പറയൻകാവ് തൊഴുവൻമേൽ സന്തോഷി(45)നെയാണ് നെടുമങ്ങാട് എസ്.ഐ ‍ഡി. ഷിബുകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സന്തോഷ് മാനസികാസ്വാസ്ത്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഏഴരയോടെ കുഴിവിള ജങ്ഷനിലായിരുന്നു അക്രമം. പറയൻകാവ് കുഴിവിള സ്വദേശി സത്യനേശൻ, വേട്ടമ്പള്ളി കുഴിവിള പുനവൂപാറ എൽ.പി.എസിന് സമീപം റോഡരികത്ത് വീട്ടിൽ യേശുദാസ് (42) എന്നിവർക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിവിള ജങ്ഷനിൽ നിൽക്കുകയായിരുന്ന സത്യനേശനെ വെട്ടുന്നത് കണ്ട് തടയാൻ ശ്രമിക്കുമ്പോഴായിരുന്നു യേശുദാസിനെ ആക്രമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.