സി.പി.എം കാട്ടാക്കട ഏരിയ സമ്മേളനം

കാട്ടാക്കട: സി.പി.എം ഏരിയ സമ്മേളനം പൂവച്ചലിൽ തുടങ്ങി. രാവിലെ 11ന് മുതിർന്ന അംഗം എ. രഘുരാമൻ നായർ പതാക ഉയർത്തി. എസ്.കെ ഒാഡിറ്റോറിയത്തിൽ ചേർന്ന പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം മംഗലയ്ക്കൽ ശശി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പിരപ്പൻകോട് മുരളി, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ ജയൻ ബാബു, സി. അജയകുമാർ, കാട്ടാക്കട ശശി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ജി. സ്റ്റീഫൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പൊതുചർച്ച നടന്നു. ഞായറാഴ്ചയും ചർച്ച തുടരും. വൈകീട്ട് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. 20ന് വൈകീട്ട് നാലിന് റെഡ് വളൻറിയർ മാർച്ചും പൊതുപ്രകടനവും പൊതുസമ്മേളനവും നടക്കും. ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി. എസ്. അച്യുതാന്ദൻ ഉദ്‌ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.