പാര്‍ട്ട് ടൈം ശാന്തി 80 പേര്‍ക്കുകൂടി നിയമന ശിപാര്‍ശ

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്ക് ആഗസ്റ്റ് 23ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍നിന്ന് 80 ഉദ്യോഗാർഥികളെകൂടി നിയമനത്തിനായി ശിപാര്‍ശ ചെയ്തു. നിലവിെല സംവരണ വ്യവസ്ഥയനുസരിച്ച് നിയമനത്തിനായി ശിപാര്‍ശ ചെയ്തതില്‍ 54 പേര്‍ മെറിറ്റടിസ്ഥാനത്തിലും 26 പേര്‍ സംവരണാടിസ്ഥാനത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഈഴവ വിഭാഗത്തില്‍നിന്ന് ഒമ്പതു പേരും പട്ടികജാതിക്കാരില്‍നിന്ന് ആറുപേരും മറ്റു പിന്നാക്ക വിഭാഗങ്ങളില്‍നിന്ന് അഞ്ചുപേരും വിശ്വകർമ, ധീവര വിഭാഗങ്ങളില്‍നിന്ന് രണ്ടുപേര്‍ വീതവും സംവരണാടിസ്ഥാനത്തില്‍ നിയമനത്തിന് ശിപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാർഥികള്‍ക്ക് നിയമന ശിപാര്‍ശ അയച്ചു. ഈ തസ്തികക്ക് ഇതുവരെയുള്ള നിയമന ശിപാര്‍ശയുടെ വിശദ വിവരങ്ങള്‍ : ഓപണ്‍ കോമ്പറ്റിഷന്‍ -117 റാങ്ക് വരെ, ഈഴവ -126 റാങ്ക് വരെ, പട്ടികജാതി -എല്ലാവരും, പട്ടിക വര്‍ഗം -ഇല്ല, ധീവര -117 (ഒ.സി വരെ), ഒ.ബി.സി -348, വിശ്വകർമ -176, നാടാര്‍ - 271. അബ്ദുൽ റഹ്മാന്‍ സാഹിബ് ഡോക്യുമ​െൻററി പ്രകാശനം തിരുവനന്തപുരം: ദേശീയപ്രസ്ഥാനത്തില്‍ നായകത്വം വഹിച്ച് കേരളത്തി​െൻറ വീരപുത്രന്‍ എന്നറിയപ്പെട്ട മുഹമ്മദ് അബ്ദുൽ റഹ്മാന്‍ സാഹിബിനെക്കുറിച്ച് സി--ഡിറ്റ് തയാറാക്കിയ 'ഞാന്‍ മുഹമ്മദ് അബ്ദുൽ റഹ്മാന്‍' ഡോക്യുമ​െൻററിയുടെ പ്രകാശനം ചൊവ്വാഴ്ച നാലിന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.