ആരോഗ്യ ശിൽപശാല സംഘടിപ്പിച്ചു

ബാലരാമപുരം: ഗ്രീന്‍ ഡോം പബ്ലിക് സ്കൂളി​െൻറയും ബാലരാമപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തില്‍ ആരോഗ്യ ശില്‍പശാല സംഘടിപ്പിച്ചു. രക്ഷിതാക്കള്‍ക്ക് എം.ആർ വാക്സിന്‍ കുത്തിവെപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ അസിസ്റ്റൻറ് പ്രഫസറും മുതിര്‍ന്ന ശിശുരോഗ വിദഗ്ധനുമായ ഡോക്ടര്‍ റിയാസ് മറുപടി നല്‍കി. ബാലരാമപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സിവില്‍ സര്‍ജന്‍ ഡോക്ടര്‍ ബിജു ആർ.എം അധ്യക്ഷത വഹിച്ചു. പി.ടി.എ ജനറല്‍ സെക്രട്ടറി മുഹാദ് സഹീദ്, ജീന ലാബിഷ്, ഷമീര്‍, മുഹമ്മദ്‌ അനീസ്‌, ഷഫീഖ്, ശ്രീലക്ഷ്മി, വീണ, രേഷ്മ എന്നിവർ സംബന്ധിച്ചു. സ്കൂള്‍ പ്രിന്‍സിപ്പൽ നസീര്‍ ഗസാലി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.