gfdbsr1ഫുജൈറ വാദി അപകടം:വസ്​ത്രങ്ങൾ കണ്ടെത്തി;ആല്‍ബര്‍ട്ടിനായി തെരച്ചില്‍ തുടരുന്നു

റാസല്‍ഖൈമ: വിനോദ യാത്രക്കിടെ യു.എ.ഇയിൽ മലവെള്ളപ്പാച്ചിലില്‍പെട്ട മലയാളി എഞ്ചിനീയറിങ് വിദ്യാർഥിയെ രണ്ട് ദിവസമായിട്ടും കണ്ടെത്താനായില്ല. പത്തനംതിട്ട കോന്നി സ്വദേശിയും റാക് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥിയുമായ ആല്‍ബര്‍ട്ട് ജോയി വ്യാഴാഴ്ച്ച ഫുജൈറ മദയിലെ നദ്ഹ വാദി സന്ദര്‍ശിക്കുന്നതിനിടെയാണ് ദുരന്തത്തില്‍പ്പെട്ടത്. വ്യോമസേനയുടെ സഹായത്തോടെ രണ്ട് ദിവസം തെരച്ചില്‍ നടത്തിയിട്ടും വിവരമൊന്നും ലഭിച്ചിട്ടില്ല. വാദിയോട് ചേര്‍ന്നുള്ള ഡാമും കടലുമെല്ലാം തെരച്ചില്‍ സങ്കീര്‍ണമാക്കുന്നതായാണ് വിവരം. ആല്‍ബര്‍ട്ട് ഉടനെ തിരികെയെത്തുമെന്ന പ്രതീക്ഷയോടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പ്രാര്‍ഥന തുടരുകയാണ്. ശനിയാഴ്ച്ച പുലര്‍ച്ചെ ആറിന് തുടങ്ങിയ തെരച്ചിലിനൊടുവില്‍ ആല്‍ബര്‍ട്ടി​െൻറ വസ്ത്രങ്ങള്‍ ലഭിച്ചിരുന്നു. ജുല്‍ഫാര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ എന്‍ജിനീയര്‍ ജോയ് - വല്‍സമ്മ ദമ്പതികളുടെ മകനാണ്. ക്രിസ്റ്റി സഹോദരിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.