കേരള ബാങ്ക് യാഥാർഥ്യമായാല്‍ സഹകരണ മേഖലക്ക്​ നേട്ടം ^മന്ത്രി കടകംപള്ളി

കേരള ബാങ്ക് യാഥാർഥ്യമായാല്‍ സഹകരണ മേഖലക്ക് നേട്ടം -മന്ത്രി കടകംപള്ളി തിരുവനന്തപുരം: മുട്ടത്തറ സര്‍വിസ് സഹകരണ ബാങ്കി​െൻറ എയര്‍പോര്‍ട്ട് ശാഖ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് രൂപവത്കരണം സാധ്യമാകുന്നതോടെ കേരളത്തിലെ പ്രാഥമിക, കാര്‍ഷിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും സുഗമവുമാകുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ വിവിധ ആവശ്യങ്ങളില്‍ കൈത്താങ്ങാകുന്ന സഹകരണപ്രസ്ഥാനം രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കിലെ ചെയര്‍മാന്‍ വി. ശിവന്‍കുട്ടി, കൗണ്‍സിലര്‍മാരായ മേരി ലില്ലി രാജ, ഷാജിത നാസര്‍, ഷീബ പാട്രിക്, സഹകരണ ബാങ്ക് പ്രസിഡൻറ് എസ്. സലിം, സെക്രട്ടറി എസ്. ബീന, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.