പാലോട്-^ബ്രൈമൂർ റോഡ് നവീകരണത്തിന് 49.69 കോടിയുടെ സാങ്കേതികാനുമതി

പാലോട്--ബ്രൈമൂർ റോഡ് നവീകരണത്തിന് 49.69 കോടിയുടെ സാങ്കേതികാനുമതി പാലോട്: വാമനപുരം നിയോജകമണ്ഡലത്തിലെ പാലോട്-ബ്രൈമൂർ റോഡ് നവീകരണത്തിന് ഭരണാനുമതിക്ക് പിന്നാലെ സാങ്കേതികാനുമതിയും ലഭിച്ചതായി ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു. കിഫ്ബി മുഖേനെ 49.69 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ബി.എം ആൻഡ് ബി.സി രീതിയിലാണ് നിർമാണം. ഓടകളും പാലങ്ങളും ഇതിൽ ഉൾപ്പെടും. പാലോട് മുതൽ ബ്രൈമൂർ വരെ 15 കി.മീറ്റർ ദൂരമാണ് ആധുനികരീതിയിൽ നവീകരിക്കുന്നത്. വരുന്ന ആഴ്ചയിൽ പ്രവർത്തിയുടെ ടെൻഡർ നടക്കുമെന്നും എം.എൽ.എ അറിയിച്ചു. മങ്കയം ഇക്കോ ടൂറിസമുൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലയുടെ വികസനവും റോഡ് നവീകരണത്തോടെ സാധ്യമാകും. ബ്രൈമൂർ തോട്ടം മേഖലക്കും നിരവധി ആദിവാസി ഊരുകൾക്കും റോഡ് പ്രയോജനപ്രദമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.