കൊർവിഷൻ​ സമാപിച്ചു

തിരുവനന്തപുരം: കൊർദോവ സ്കൂൾ സംഘടിപ്പിച്ച 'കൊർവിഷൻ' പ്രദർശനം സമാപിച്ചു. സമ്മേളനം െഎ.എസ്.ആർ.ഒയുടെ സ്പേസ് ക്രാഫ്റ്റ് ഇനേർഷ്യൽ സിസ്റ്റം ഗ്രൂപ്പി​െൻറ ഡെപ്യൂട്ടി ഡയറക്ടർ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര-വൈജ്ഞാനിക പ്രദർശനങ്ങൾ സ്കൂൾതലത്തിൽ സംഘടിപ്പിക്കുന്നത് വിദ്യാർഥികളുടെ പഠനരീതിയിൽ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി.എ. ഷാഹുൽ ഹമീദ് അധ്യക്ഷതവഹിച്ചു. എം. ഹലീൽ റഹ്മാൻ, എസ്. സലീം, പി.ടി.എ പ്രസിഡൻറ് താജുദ്ദീൻ എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ.എൽ. വരാഹൻ സ്വാഗതവും മാനേജർ എം. അബ്ദുൽ കലാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.