ഗാന്ധി യുവസംഗമം ഡിസംബർ എട്ട്​ മുതൽ

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി ജില്ലയിൽ ഗാന്ധി യുവസംഗമം നടത്തുന്നു. കേരള ഗാന്ധി സ്മാരകനിധിയും ഡൽഹിയിലെ ഗാന്ധി സ്മൃതി ആൻഡ് ദർശൻ സമിതിയും സംയുക്തമായി നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെയാണ് സംഗമം നടത്തുന്നത്. ഡിസംബർ എട്ട് മുതൽ പത്ത് വരെ ഗാന്ധിഭവനിൽ നടക്കുന്ന സംഗമത്തിൽ ആറ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് 200പേർ പങ്കെടുക്കും. 18 ഇന ഗാന്ധിയൻ നിർമാണ പ്രവർത്തനങ്ങൾ സംഗമത്തിൽ പരിചയപ്പെടുത്തും. പോസ്റ്റർ പ്രകാശനം തിരുവനന്തപുരം പ്രസ്‌ക്ലബിൽ കെ. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. ഡിസംബർ ഒന്നുമുതൽ 11 വരെ പുസ്തകമേളയും സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധിയൻ നിർമാണ പ്രവർത്തന പ്രദർശനങ്ങൾ, ഗാന്ധി സാഹിത്യമേള, ഖാദി- ഗ്രാമ വ്യവസായ ഉൽപന്നങ്ങളുടെ പ്രദർശനം, പ്രകൃതി ജീവന സ്റ്റാൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ. രാധാകൃഷ്ണൻ, വൈസ് ചെയർപേഴ്‌സൺ ഡോ. മായ, ഡോ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.