മാറ്റിടാംപാറ ടൂറിസം പദ്ധതി: സാധ്യത പഠനം തുടങ്ങി

അനേകം ഗുഹകളും ഉയർന്ന പാറക്കൂട്ടങ്ങളും ഉൾപ്പെടുന്ന സാഹസിക സഞ്ചാരത്തിനിണങ്ങിയ ഭൂപ്രകൃതിയാണിവിടം രൂപരേഖ പഞ്ചായത്ത് പ്രസിഡൻറ് ടൂറിസം അധികൃതർക്ക് കൈമാറി. കടയ്ക്കൽ: മാറ്റിടാംപാറ ടൂറിസം പദ്ധതിയുടെ സാധ്യത പഠനത്തിനായി അധികൃതരെത്തി. സംസ്ഥാന ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാജ്കുമാറി​െൻറ നേതൃത്വത്തിലെ സംഘമാണ് മുല്ലക്കര രത്നാകരൻ എം.എൽ.എക്കൊപ്പം സ്ഥലം സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു, വില്ലേജ് ഓഫിസർ ഷിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കടയ്ക്കൽ പട്ടണത്തിൽനിന്ന് അരകിലോമീറ്റർ അകലെയാണ് പതിനാറേക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മാറ്റിടാം പാറ പ്രദേശം. അനേകം ഗുഹകളും ഉയർന്ന പാറക്കൂട്ടങ്ങളും ഉൾപ്പെടുന്ന സാഹസിക സഞ്ചാരത്തിനിണങ്ങിയ ഭൂപ്രകൃതിയും മാറ്റിടാം പാറയുടെ ടൂറിസം സാധ്യത വർധിപ്പിക്കുന്നതായി അധികൃതർ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനായി കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, ആർട്ടിസ്റ്റ് എൻ.ആർ. ഷാജി രത്നത്തി​െൻറ സഹായത്തോടെ തയാറാക്കിയ രൂപരേഖ പഞ്ചായത്ത് പ്രസിഡൻറ് ടൂറിസം അധികൃതർക്ക് കൈമാറി. പാറകൾ തമ്മിൽ ബന്ധിപ്പിച്ചുള്ള റോപ് വേ, അമ്യൂസ്മ​െൻറ് പാർക്ക്, ചിത്രശലഭപാർക്ക്, വാട്ടർ തീം പാർക്ക് തുടങ്ങിയവയാണ് രൂപരേഖയിലുള്ളത്. റവന്യൂ അധീനതയിലുള്ള ഭൂമി ടൂറിസം വകുപ്പിന് കൈമാറിയാൽ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാവുമെന്ന് ടൂറിസം അധികൃതർ പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.