പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ ടി.കെ കോളനി കൂട്ടുപറമ്പിൽ പൊതുവ വീട്ടിൽ ഫെനിനാണ് (36) ഗുജറാത്തിൽനിന്ന് പിടിയിലായത്. പെൺകുട്ടിയുടെ മാതാവിനൊപ്പം കഴിയവെയാണ് ഇയാൾ 13കാരിയായ കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് പെൺകുട്ടി വിഷയം മാതാവിനെ ധരിപ്പിച്ചപ്പോൾ വിവാഹം കഴിച്ചുകൊടുക്കാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ വീട്ടമ്മ നെയ്യാർഡാം പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ പ്രതി ഗുജറാത്തിലേക്ക് രക്ഷപ്പെട്ടിരുന്നു. നെയ്യാർഡാം എസ്‌.ഐ സതീഷ്, എ.എസ്‌.ഐ ഹെൻഡേഴ്സൺ, സി.പി.ഒമാരായ ഷിബു, അനിൽ എന്നിവർ ഗുജറാത്തിലെത്തി വ്യാജചാരായ വാറ്റുകേന്ദ്രത്തിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.