ഗ്രാമസഭകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം ^മേഴ്​സിക്കുട്ടിയമ്മ

ഗ്രാമസഭകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം -മേഴ്സിക്കുട്ടിയമ്മ കണ്ണനല്ലൂർ: ഗ്രാമസഭകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ നിർമിക്കുന്ന കൃഷി അസി. ഡയറക്ടർ ഓഫിസി​െൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അവർ. നാടി​െൻറ എല്ലാമേഖലയിലുമുള്ള മുഴുവൻ ആളുകൾക്കും അഭിപ്രായം പറയാനും ഇടപെടാനും കഴിയുന്ന ഉത്തരവാദിത്തമുള്ള ഇടമായി ഗ്രാമസഭകൾ മാറണം. ഭൂമിയും വീടുമില്ലാത്തവരുടെ പാർപ്പിടപദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിൽ നേതൃപരമായ പങ്ക് വഹിക്കാൻ പഞ്ചായത്ത് സമിതികൾക്കും ജനപ്രതിനിധികൾക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷ​െൻറ ആദ്യഗഡു വിതരണം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജീവ് അധ്യക്ഷത വഹിച്ചു. തലചായ്ക്കാനൊരു കൈത്താങ്ങ് ഗുണഭോക്താവിനുള്ള ധനസഹായം ജില്ല പഞ്ചായത്ത് അംഗം എസ്. ഫത്തഹുദീൻ വിതരണംചെയ്തു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നാസറുദ്ദീൻ, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആശ ചന്ദ്രൻ, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡൻറ് വിനിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. ജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോർജ് മാത്യു, ശോഭന സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജാകുമാരി, ആർ. ബിജു, അമ്പിളി ബാബു, വി.എസ്. വിപിൻ, വൽസല എന്നിവർ സംസാരിച്ചു. എൽ. രതികുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. എം. മനോഹരൻ സ്വാഗതവും ബിജു വിശ്വം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.