എ.ബി.വി.പി 'ചലോ കേരള' മഹാറാലി ഇന്ന്​

തിരുവനന്തപുരം: എ.ബി.വി.പിയുടെ 'ചലോ കേരള മാർച്ച്' ശനിയാഴ്ച നടക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നായി ഒരു ലക്ഷത്തോളം വിദ്യാർഥികൾ അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിൽ എ.ബി.വി.പി-ആ‌ർ.എസ്. എസ് പ്രവർത്തകരെ കൊലപ്പെടുത്തുന്നതിനെതിരെ എ.ബി.വി.പി ദേശീയതലത്തിൽ പ്രചാരണം നടത്തിവരുകയാണെന്നും അതി​െൻറ ഭാഗമായാണ് മഹാറാലി സംഘടിപ്പിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. രാവിലെ 10.30 ന് മ്യൂസിയം പരിസരത്തുനിന്ന് റാലി ആരംഭിക്കും. പുത്തരിക്കണ്ടത്ത് പൊതുയോഗം നടക്കും. എ.ബി.വി.പി ദേശീയ അധ്യക്ഷൻ നാഗേഷ് ഠാക്കൂർ, ജനറൽ സെക്രട്ടറി വിനയ് ബിദ്രേ എന്നിവർ സംസാരിക്കും. റാലിക്ക് മുന്നോടിയായി വെള്ളിയാഴ്ച പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ഗാന്ധിപാർക്കിലേക്ക് എ.ബി.വി.പി പ്രവർത്തകർ കൂട്ടയോട്ടം നടത്തി. എ.ബി.വി.പി ദേശീയ അധ്യക്ഷൻ നാഗേഷ് ഠാക്കൂർ, സുരേഷ് ഗോപി എം.പി എന്നിവർ ചേർന്ന് ഫ്ലാഗ്ഒാഫ് നിർവഹിച്ചു. മാർച്ചിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ നഗരത്തിലെത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ഫ്ലക്സുകൾ സ്ഥാപിച്ചുള്ള പ്രചാരണങ്ങളാണ് എ.ബി.വി.പി നടത്തുന്നത്. കേരളത്തിലെ സി.പി.എം അക്രമങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിയെ എ.ബി.വി.പി സംഘം കണ്ടിരുന്നു. റാലിക്ക് ശേഷം ഇൗ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി, പ്രസിഡൻറ് എന്നിവരെ കാണുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.