കരുനാഗപ്പള്ളിയിൽ കോൺഗ്രസ്​^സി.പി.ഐ സംഘർഷത്തിൽ നിരവധി പേർക്ക്​ പരിക്ക്​

കരുനാഗപ്പള്ളിയിൽ കോൺഗ്രസ്-സി.പി.ഐ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക് --വെള്ളിയാഴ്ച യു.ഡി.എഫ് ഹർത്താൽ കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ കോൺഗ്രസ് -സി.പി.ഐ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. സംഘർഷത്തെ തുടർന്ന് എ.െഎ.വൈ.എഫ് പ്രവർത്തകർ കോൺഗ്രസ് ഭവൻ അടിച്ചുതകർത്തു. കല്ലേറിൽ സി.പി.ഐയുടെ ഓഫിസിനും നാശം സംഭവിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് ലാത്തിവീശി. രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യാത്രയുടെ പ്രചാരണാർഥം ടൗണിൽ സി.പി.ഐ ഓഫിസിനു സമീപം സ്ഥാപിച്ച ബോർഡ് ഉൾെപ്പടെ എ.ഐ.വൈഎഫ് പ്രവർത്തകർ സോളാർ വിഷയത്തിൽ നടത്തിയ പ്രകടനത്തിനിടെ തല്ലിത്തകർത്തു. വിവരമറിഞ്ഞ് കോൺഗ്രസ്-യൂത്ത് കോൺഗ്രസുകാർ പ്രകടനവുമായെത്തി. പ്രകടനം കടന്നുപോകുന്നതിനിടെ സി.പി.ഐ ഓഫിസിനു മുന്നിൽ നിന്നവരുമായി വാക്കേറ്റവും കല്ലേറും ഉണ്ടായി. തുടർന്ന് ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടി. ഡി.സി.സി വൈസ് പ്രസിഡൻറ് ചിറ്റുമൂല നാസർ, കോൺഗ്രസ് തൊടിയൂർ മണ്ഡലം പ്രസിഡൻറ് കെ.എ. ജവാദ്, കോൺഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അൻസർ മലബാർ, യൂത്ത് കോൺഗ്രസ് -കെ.എസ്.യു നേതാക്കളായ വിപിൻ ക്ലാപ്പന, വരുൺ ആലപ്പാട് വിഷ്ണുദേവ്, സുൽഫി, പഞ്ചായത്ത് അംഗം ഷഹനാസ്, സി.പി.ഐ നിയോജകമണ്ഡലം സെക്രട്ടറി ജെ. ജയകൃഷ്ണപിള്ള തുടങ്ങിയ നിരവധി പേർക്ക് കല്ലേറിലും പൊലീസി​െൻറ ലാത്തിവീശലിലും പരിക്കേറ്റു. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രി ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓൺലൈൻ പത്രത്തി​െൻറ ലേഖകൻ പിയൂസിന് കല്ലേറിൽ പരിക്കേറ്റു. കെ.എസ്.യു ജില്ല സെക്രട്ടറി അസ്ലം, ലീഗ് നേതാവ് സിദ്ധീഖ്ഷാ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ശരവണൻ, എ.ഐ.വൈ.എഫ് പ്രവർത്തകൻ അനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ല കൺവീനറും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ കെ.സി. രാജൻ ഉൾപ്പടെ കോൺഗ്രസ് നേതാക്കാൾ ബോർഡ് നശിപ്പിച്ചവരെയും അക്രമം നടത്തിയവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് നടത്തി. ഏഴരയോടെ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന പൊലീസി​െൻറ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. വെള്ളിയാഴ് യു.ഡി.എഫ് കരുനാഗപ്പള്ളിയിൽ ഹർത്താൽ പ്രഖ്യാപിച്ചുട്ടുണ്ട്. രാത്രി വൈകിയും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.