ആര്യാടനെ സമീപിക്കാൻ പറഞ്ഞത്​ ഉമ്മൻ ചാണ്ടിയെന്ന്​ നിഷേധിച്ച്​ ആര്യാടൻ, മൊഴികളിൽ വൈരുധ്യം

തിരുവനന്തപുരം: സോളാർ പ്രപ്പോസലുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നെന്നും, ആര്യാടൻ മുഹമ്മദിനോട് ഉമ്മൻ ചാണ്ടി ഇക്കാര്യം സൂചിപ്പിച്ചിരുെന്നന്നും സരിത എസ്. നായർ മൊഴിനൽകിയതായി സോളാർ റിേപ്പാർട്ടിൽ പരാമർശം. പ്രപ്പോസൽ പരിേശാധിച്ച് ആവശ്യമായത് െചയ്യാനാണ് ഉമ്മൻ ചാണ്ടി വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടനോട് ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം നിഷേധിച്ച ആര്യാടൻ 'ഉമ്മൻ ചാണ്ടി തന്നെ ഫോണിൽ വിളിക്കുകയോ എന്തെങ്കിലും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മൊഴിനൽകിയതായി റിപ്പോർട്ടിലുണ്ട്. മൻമോഹൻ ബംഗ്ലാവിൽ തന്നെ കാണാൻ സരിത വന്നിട്ടില്ല. ഇത്തരം കാര്യങ്ങെളക്കുറിച്ച് അനർട്ടുമായോ എനർജി മാനേജ്െമൻറ് സ​െൻററുമായോ ഒരുസംസാരവും നടത്തിയിട്ടില്ലെന്നും ആര്യാടൻ മൊഴിനൽകിയതായി റിപ്പോർട്ടിലുണ്ട്. കോട്ടയം സുമംഗലി ഒാഡിറ്റോറിയത്തിൽ കെ.എസ്.ഇ.ബി എജിനിയേഴ്സ് അസോസിയേഷ​െൻറ സമ്മേളനത്തിൽ താൻ പെങ്കടുത്തായും മന്ത്രിയുടെ പി.എക്ക് 15 ലക്ഷം നൽകിയതായും സരിത വിസ്താരത്തിൽ പറഞ്ഞതായി കമീഷൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആര്യാടൻ ഇക്കാര്യവും നിഷേധിച്ചിട്ടുണ്ട്. അതേസമയം ഭാരവാഹികൾ ഹാജരാക്കിയ സമ്മേളനത്തി​െൻറ ദൃശ്യങ്ങളിൽ സരിതയുണ്ട്. ആര്യാടൻ മുഹമ്മദ് സോളാർ പ്രോജക്ടിനെകുറിച്ച് പ്രസംഗത്തിൽ പരാമർശിച്ചതായി ഉമ്മൻ ചാണ്ടി സമ്മതിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.