സാഹിത്യ സംവാദം സംഘടിപ്പിച്ചു

തിരുവനന്തപുരം: ഇരുകാലി ജീവിയെ മനുഷ്യനാക്കുകയാണ് സാഹിത്യമെന്ന് യു.കെ. കുമാരൻ. തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ചും ശിശുദിനത്തോട് മുന്നോടിയായും െഎരാണിമുട്ടം തുഞ്ചൻ സ്മാരക വിദ്യാലയത്തിലെ വിദ്യാർഥികളുമായി 'എഴുത്ത് ജീവിതം' എന്ന വിഷയത്തിൽ നടന്ന സാഹിത്യ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണം കൊതിച്ചുപോകുന്ന മനുഷ്യനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റുക എന്ന ധർമം സാഹിത്യത്തിനുണ്ടെന്ന് അദ്ദേഹം ഒാർമിപ്പിച്ചു. ഡോ. എം.ആർ. തമ്പാൻ അധ്യക്ഷതവഹിച്ചു. തുഞ്ചൻ സ് മാരക സമിതി ജനറൽ സെക്രട്ടറി സുധ എം. ഹരികുമാർ, ആറ്റുകാൽ ജി. കുമാരസ്വാമി, ഉണ്ണി പ്രശാന്ത്, ഗോപകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.