യാത്രക്കാരെ കയറാൻ അനുവദിക്കാതെ മധ്യപ്രദേശ്​ എ.ബി.വി.പി സംഘത്തി​െൻറ ട്രെയിൻ യാത്ര

കോഴിക്കോട്: യാത്രക്കാരെ കയറാൻ അനുവദിക്കാതെ എ.ബി.വി.പി പ്രവർത്തകരുടെ ട്രെയിൻ യാത്ര. മാർക്സിസ്റ്റ് അക്രമങ്ങൾക്കെതിരെ 11ന് തിരുവനന്തപുരത്ത് നടക്കുന്ന 'ചലോ കേരള' റാലിയിൽ പെങ്കടുക്കാൻ ഉത്തരേന്ത്യയിൽ നിന്നെത്തിയ എ.ബി.വി.പി പ്രവർത്തകരാണ് മലയാളികളടക്കമുള്ള യാത്രക്കാരെ ട്രെയിനിൽ കയറാൻ അനുവദിക്കാതിരുന്നത്. റാലിയിൽ പെങ്കടുക്കാൻ മധ്യപ്രദേശിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ച 65 അംഗ സംഘമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഇൻഡോർ-കൊച്ചുവേളി എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മ​െൻറിലായിരുന്നു സംഘത്തി​െൻറ യാത്ര. ട്രെയിൻ കണ്ണൂർ സ്റ്റേഷനിലെത്തിയതോടെ സംഘം കമ്പാർട്ട്മ​െൻറി​െൻറ വാതിലുകൾ ഉള്ളിൽനിന്ന് പൂട്ടി മറ്റുയാത്രക്കാർ കയറുന്നത് തടയുകയായിരുന്നു. എ.ബി.വി.പി പ്രവർത്തകർ കോച്ച് ബുക്കു ചെയ്തതിനാലാണ് മറ്റുയാത്രക്കാരെ കയറ്റാത്തത് എന്നതായിരുന്നു സംഘത്തി​െൻറ അവകാശവാദം. അതിനിടെ ടിക്കറ്റെടുത്തിട്ടും െട്രയിനിൽ കയറാൻ അനുവദിച്ചില്ലെന്നുകാട്ടി കണ്ണൂർ സ്വദേശിയായ ടി. മനോഹരൻ റെയിൽവേ സംരക്ഷണസേനക്കും പൊലീസിനും പരാതി നൽകി. രാവിലെ ഒമ്പതരയോടെ ട്രെയിൻ കോഴിക്കോട് സ്റ്റേഷനിലെത്തിയപ്പോഴും സംഘം യാത്രക്കാരെ കയറാൻ അനുവദിച്ചില്ല. ഇതോടെ റെയിൽവേ ഉദ്യോഗസ്ഥരും സംരക്ഷണസേനയിലെ സി.െഎ വിനോദ് ജി. നായരും എ.എസ്.െഎ കതിരേഷ് ബാബുവും ഇടപെട്ട് മറ്റുയാത്രക്കാർക്ക് കമ്പാർട്ട്മ​െൻറിൽ കയറാൻ അവസരമൊരുക്കുകയായിരുന്നു. പൊലീസ് പരിശോധനയിൽ സംഘത്തിലെ 15 പേർക്ക് ടിക്കറ്റില്ലെന്ന് കണ്ടെത്തിയതോടെ ഇവരെ ഇറക്കിവിടണമെന്ന് മറ്റുയാത്രക്കാർ ആവശ്യപ്പെട്ടത് വാക് തർക്കത്തിനിടയാക്കി. ഇതിനിടെ യാത്ര പുറപ്പെെട്ടങ്കിലും സംഘത്തിലെ ഒരാൾ ചെയിൻ വലിച്ച് ട്രെയിൻ നിർത്തിച്ചു. അവസാനം റെയിൽവേ സുരക്ഷസേനയിലെ ഉദ്യോഗസ്ഥർ ഇവർക്കൊപ്പം സഞ്ചരിച്ച് ഷൊർണൂരിൽനിന്ന് ടി.ടി.ആർ മുഖാന്തരം ടിക്കറ്റുകളുടെ പരിശോധന നടത്തുകയും 15 പേരിൽനിന്ന് മധ്യപ്രദേശിലെ രത്തലം മുതൽ െകാച്ചുവേളിവരെയുള്ള ടിക്കറ്റ് തുക കണക്കാക്കി 11,200 രൂപ പിഴ ഇൗടാക്കുകയും ചെയ്തു. ട്രെയിൻ ചെയിൻ വലിച്ചു നിർത്തിച്ചതിനും ആളുകളെ കയറ്റാത്തതിനും മൂന്ന് എ.ബി.വി.പി പ്രവർത്തകരുടെ പേരിൽ കേസെടുത്തതായി റെയിൽവേ സംരക്ഷണസേന അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.