മദ്യക്കച്ചവടം ഗുണത്തെക്കാളേറെ ദോഷം ^എസ്​.വൈ.എസ്​

മദ്യക്കച്ചവടം ഗുണത്തെക്കാളേറെ ദോഷം -എസ്.വൈ.എസ് തിരുവനന്തപുരം: ബിയർ ഉൽപാദിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള അവകാശങ്ങൾ ബാർ ഹോട്ടൽ ഉടമകൾക്ക് നൽകണമെന്ന എക്സൈസ് കമീഷണറുടെ നിർദേശം ന്യായീകരിക്കാനാകുന്നതല്ലെന്ന് എസ്.വൈ.എസ് തിരുവനന്തപുരം ജില്ല ജോയൻറ് സെക്രട്ടറി അബ്ദുൽ അസീസ് മുസ്ലിയാർ അഭിപ്രായപ്പെട്ടു. ലഹരി പദാർഥങ്ങളെല്ലാം അപകടകാരികളാണ്. വിഷം കഴിച്ചാൽ ജീവന് തന്നെ അപകടമാണെന്നുള്ള വിവരം എല്ലാവർക്കും അറിയാം. മദ്യക്കച്ചവടത്തിൽ സർക്കാറിന് ചെറിയ നേട്ടമുണ്ടെങ്കിലും ജനങ്ങൾക്ക് അതിലേറെ നഷ്ടവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.