ഹാജിമാർക്ക്​ സ്വീകരണം നൽകി

കരുനാഗപ്പള്ളി: ഹജ്ജിലൂടെ ലഭിക്കുന്ന ആത്മസംസ്കരണം ഉൾക്കൊണ്ട് പോകാൻ നമുക്ക് കഴിയണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി ഏരിയ സമിതി ഹാജിമാർക്കായി സംഘടിപ്പിച്ച സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴ സക്കറിയ ബസാർ മർക്കസ് ജുമാമസ്ജിദ് ഇമാം മൗലവി ഇബ്രാഹിം വടുതല 'ജീവിതം ഹജ്ജിന് ശേഷം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് ഹാജിമാരായ അബ്ദുൽ സലാം ക്ലാപ്പന, റിട്ട. ഡെപ്യൂട്ടി കലക്ടർ എ. നിസാർ അഹമ്മദ്, അബ്ദുൽ ജബ്ബാർ വട്ടപറമ്പ് എന്നിവർ ഹജ്ജനുഭവങ്ങൾ വിവരിച്ചു. ഏരിയ പ്രസിഡൻറ് അബ്ദുൽ ജബ്ബാർ അധ്യക്ഷതവഹിച്ചു. ഏരിയ ഇസ്ലാമിക വിഭാഗം കൺവീനർ ജമാൽ പന്മന സ്വാഗതവും ജില്ല സമിതിയംഗം ടി.എം. ഷെരീഫ് സമാപന പ്രഭാഷണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.