രക്​തദാന ക്യാമ്പ്

ചവറ: ബേബിജോൺ സ്മാരക ഗവ. കോളജിലെ എൻ.സി.സി യൂനിറ്റ് സംഘടിപ്പിച്ചു. ജി.എം. ശങ്കർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജി.എസ്. താര അധ്യക്ഷതവഹിച്ചു. ജില്ല ആരോഗ്യവകുപ്പ് ആർ.എം.ഒ എസ്. അനിൽകുമാർ രക്തദാനത്തി​െൻറ പ്രാധാന്യം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസെടുത്തു. എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ. കെ. സുരേഷ്, യൂനിയൻ ചെയർപേഴ്സൺ ഹരിത ശശിധരൻ എന്നിവർ സംസാരിച്ചു. മാർക്കറ്റ് അടച്ചിട്ട് സമരം നടത്തും കുണ്ടറ: തെരുവോരങ്ങളിലാകെ മത്സ്യക്കച്ചവടം നടത്തുന്നതിനെതിരെ മുക്കട മാർക്കറ്റിലെ മത്സ്യവിപണനക്കാർ തിങ്കളാഴ്ച പണിമുടക്കും. തെരുവിലെ മത്സ്യവിൽപന മാർക്കറ്റി​െൻറ നിലനിൽപിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മാർക്കറ്റ് പുനഃപ്രവർത്തനം ആരംഭിച്ച് 30 ദിവസത്തിനകം വഴിയോരവ്യാപാരം അവസാനിപ്പിക്കുമെന്ന് പഞ്ചായത്ത് ഉറപ്പുനൽകിയിരുന്നു. പഞ്ചായത്ത് വാക്കുപാലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കിഴക്കേകല്ലട: ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് സിന്ധുമോഹൻ, തൃക്കരുവ പഞ്ചായത്ത് പ്രസിഡൻറ് കെ. ചന്ദ്രശേഖർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. തങ്കപ്പൻ ഉണ്ണിത്താൻ, പ്ലാവറ ജോൺ ഫിലിപ്പ്, പ്രിയ മോഹൻ, പി. ബാബു, വി. ശോഭ, ബി.ഡി.ഒ എസ്. അശോക് കുമാർ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൂലിയറ്റ് നെൽസൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം കെ. രാജശേഖരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഷികാഘോഷം കുണ്ടറ: ചെറുമൂട് വിജയശ്രീ ആർട്സ് ക്ലബി​െൻറ അറുപതാമത് വാർഷികാഘോഷം തുടങ്ങി. ഹരിഹരൻ ഉണ്ണി ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് ജി. വിനയരാജ് അധ്യക്ഷതവഹിച്ചു. ആർ. ശശിധരൻ, എസ്. കിഷോർ, വിശ്വനാഥൻപിള്ള എന്നിവർ സംസാരിച്ചു. കവികളായ ശശിധരൻ കുണ്ടറ, മണി കെ. ചെന്താപ്പൂര്, അടുതല ജയപ്രകാശ്, പെരുമ്പുഴ കസ്തൂരിഭായി, വി.എസ്. പ്രസാദ് എന്നിവർ കവിതകൾ ആലപിച്ചു. 'പഴമയുടെ അരുളപ്പാടുകൾ' പരിപാടി കുടവട്ടൂർ ശരത് ചന്ദ്രനും സംഘവും അവതരിപ്പിച്ചു. ഡിസംബർ 30ന് ആഘോഷപരിപാടികൾ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.