പാലിയേറ്റിവ് പരിചരണം സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലേക്ക്​ വ്യാപിപ്പിക്കും ^ മന്ത്രി

പാലിയേറ്റിവ് പരിചരണം സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും - മന്ത്രി തിരുവനന്തപുരം: പാലിയേറ്റിവ് സെക്കന്‍ഡറി പരിചരണം സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ചികിത്സ പദ്ധതി മൂന്ന് തലങ്ങളിലായാണ് പ്രാവര്‍ത്തികമാക്കുന്നത്. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പില്‍നിന്ന് കമ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിനെ പഞ്ചായത്തുതലത്തില്‍ നിയമിക്കും. ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി ഇനത്തില്‍ ഫണ്ട് വകയിരുത്തും. ഇതിലൂടെ ഭവനസന്ദര്‍ശനം നടത്തുകയും ശയ്യാവലംബരായ രോഗികള്‍ക്ക് യൂറിനറി കത്തീറ്റര്‍ മാറ്റിവെക്കല്‍, റൈസ് ട്യൂബ് മാറ്റിവെക്കല്‍, ബെഡ് സോര്‍, മുറിവ് വൃത്തിയാക്കല്‍ തുടങ്ങിയ സേവനങ്ങളാണ് നല്‍കുന്നത്. സംസ്ഥാനത്തെ 232 സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ സാന്ത്വന ചികിത്സക്കും എന്‍.സി.ഡി മാനസികാരോഗ്യ ചികിത്സക്കും മാത്രമായി ഫിസിയോതെറാപ്പിസ്റ്റിനെയും സ്റ്റാഫ് നഴ്‌സിനെയും നിയമിക്കും. ഇതിലൂടെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന സാന്ത്വന ചികിത്സ വേണ്ടിവരുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് ഫിസിയോതെറപ്പി ഉള്‍പ്പെടെ സെക്കന്‍ഡറി കെയര്‍ സൗകര്യങ്ങള്‍ ലഭ്യമാകും. ഇത്തരത്തില്‍ സെക്കന്‍ഡറി കെയര്‍ ഗ്രാമതലത്തിലെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിന് സ്വന്തമാവുകയാണെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.