കടപ്പാക്കട സ്​പോർട്സ്​ ക്ലബ് വാർഷികാഘോഷങ്ങൾക്ക് തുടക്കം

കൊല്ലം: കടപ്പാക്കട സ്പോർട്സ് ക്ലബി​െൻറ 75 വാർഷികാഘോഷങ്ങൾ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 75 നെയ്ത്തിരികളാൽ അലംകൃതമായ വേദിയിൽ ഗാനാർച്ചനക്ക് നേതൃത്വം നൽകിയ പ്രഫ. വി.കെ. ശശിധരനെ ആദരിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. പ്രസിഡൻറ് ജി. സത്യബാബു അധ്യക്ഷത വഹിച്ചു. ക്ലബി​െൻറ ഈ വർഷത്തെ വി. ഗംഗാധരൻ സ്മാരക പുരസ്കാരത്തിന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അർഹനായതായി സെക്രട്ടറി ആർ.എസ്. ബാബു അറിയിച്ചു. പ്ലാറ്റിനം ജൂബിലി വർഷം പ്രമാണിച്ച് സമ്മാനത്തുക ഒരു ലക്ഷമായി ഉയർത്തിയതായും അദ്ദേഹം പറഞ്ഞു. മുൻമന്ത്രി സി.വി. പത്മരാജൻ, വി. ഗംഗാധരൻ സ്മാരക ട്രസ്റ്റ് ചെയർമാൻ ജി. രാജ്മോഹൻ, മധു ബാലകൃഷ്ണൻ, മുൻ മേയർ ഹണി ബഞ്ചമിൻ, കൗൺസിലർ ചിന്ത സജിത്ത്, എൻ. രാജേന്ദ്രൻ, ഡോ. ദീപ്തി േപ്രം, എം.ആർ. ജയഗീത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.