വിഴിഞ്ഞം: സമരക്കാരുടെ വീര്യത്തിനുമുന്നിൽ പത്തിമടക്കി സർക്കാർ

. 10ാം ദിവസം സമരക്കാരുമായി ചർച്ചക്ക് തയാറായി കലക്ടർ. വെള്ളിയാഴ്ച രാവിലെ 10ന് കലക്ടറുടെ ചേംബറിൽ ചേരുന്ന യോഗത്തിൽ വിഴിഞ്ഞം തുറമുഖത്തി‍​െൻറ ഭാവി അറിയാം. സമരം ഒത്തുതീർപ്പായാൽ 10 ദിവസമായി മുടങ്ങിക്കിടക്കുന്ന തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. വിഴിഞ്ഞം പാരിഷ് കൗൺസിൽ പ്രസിഡൻറ് ഫാ. വിൽഫ്രഡ്, സെക്രട്ടറി ജോണി ഇസഹാക്ക് എന്നിവരുടെ നേതൃത്വത്തിലെ പത്തോളം വരുന്ന പാരിഷ് കൗൺസിൽ അംഗങ്ങളാണ് വെള്ളിയാഴ്ച ജില്ല കലക്ടറുമായി ചർച്ച നടത്തുന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് രേഖാമൂലം എഴുതിനൽകിയാൽ ഉടൻ സമരം അവസാനിപ്പിക്കുമെന്ന് പാരിഷ് കൗൺസിൽ അംഗങ്ങൾ അറിയിച്ചു. ഈ മാസം 24നാണ് പുനരധിവാസ പാക്കേജ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പാരിഷ് കൗൺസിലി​െൻറ നേതൃത്വത്തിൽ തുറമുഖ നിർമാണപ്രവർത്തങ്ങൾ തടസ്സപ്പെടുത്തി ഉപരോധസമരം ആരംഭിച്ചത്. സമരം തുടങ്ങിയ അന്നുതന്നെ കലക്ടർ നേരിട്ടെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി സമവായത്തിലെത്തിയെങ്കിലും ഒരു വിഭാഗം നിർമാണം തടഞ്ഞുകൊണ്ടുള്ള സമരവുമായി മുന്നോട്ടുപോവുകയായിരുന്നു. പിന്നീട് ഇടവക വീണ്ടും സമരം ഏറ്റെടുത്ത് മുന്നോട്ടുപോയി. 30ന് ചർച്ച നടത്തുമെന്ന് ആദ്യം അധികൃതർ അറിയിച്ചിരുന്നെങ്കിലും പിന്നീട് സമരം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചക്ക് തയാറാകൂ എന്ന് ജില്ല കലക്ടർ അറിയിച്ചു. സമരം തുടർന്നാൽ കടുത്ത പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഇൻറലിജൻസ് റിപ്പോർട്ടും ഉണ്ടായിരുന്നു. തുറമുഖത്തി​െൻറ നിർമാണ പ്രവർത്തനങ്ങൾ അവതാളത്തിലുമായി. ഇതോടെ നിർമാണ കമ്പനിയിൽ നിന്നടക്കം വിവിധ കോണുകളിൽനിന്നുണ്ടായ സമ്മർദങ്ങൾക്കൊടുവിലാണ് ചർച്ച നടത്താൻ ബന്ധപ്പെട്ടവർ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.