മന്ത്രിയുടെ പ്രസ്​താവന പ്രതിഷേധാർഹമെന്ന് വിഴിഞ്ഞം പാരിഷ് കൗൺസിൽ

വിഴിഞ്ഞം: നഷ്ടപരിഹാര പാക്കേജ് നൽകുന്നതിൽ ഉണ്ടാകുന്നത് സ്വാഭാവിക കാലതാമസമാണെന്നും സമരക്കാരോട് സർക്കാറിന് നിഷേധാത്മക നിലപാടില്ലെന്നുമുള്ള തുറമുഖ വകുപ്പ് . ബുധനാഴ്ച തലസ്ഥാനത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. എന്നാൽ, എന്തുകൊണ്ട് സമരക്കാരുമായി ചർച്ചക്ക് തയാറാകുന്നില്ലെന്ന ചോദ്യത്തിന് മന്ത്രി ഉത്തരം നൽകിയില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പാരിഷ് കൗൺസിൽ രംഗത്തെത്തി. മേയ് 15ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ തങ്ങളുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചിരുന്നു. എന്നാൽ, ആറുമാസമായിട്ടും നിസ്സാര സാങ്കേതിക പ്രശ്നം പറഞ്ഞ് പാക്കേജ് നടപ്പാക്കുന്നത് വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകിെല്ലന്നും സമരസമിതി നേതാവ് സി. റെച്ചൻസ് പറഞ്ഞു. സമരം ഒമ്പതു ദിവസം പിന്നിടുന്നവേളയിൽ തങ്ങളെ പ്രകോപിതരാക്കാൻ ശ്രമിക്കുന്നത് ആരുടെ ഗൂഢാലോചനയാണെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും പറഞ്ഞു. സർക്കാറിേൻറതുപോലെ തങ്ങളുടെയും ഭാവി തലമുറയുടെ സ്വപ്നപദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ഇപ്പോൾ നടക്കുന്ന സമരം പരിഹരിച്ച് അടിയന്തര നടപടിയെടുക്കേണ്ടത് സർക്കാറി​െൻറ ബാധ്യതയാണ്. മത്സ്യത്തൊഴിലാളികളെ ആത്മഹത്യയുടെ വക്കിലേക്കാണ് സർക്കാർ തള്ളിവിടാൻ ശ്രമിക്കുന്നതെന്നും റെച്ചൻസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.