കാൻറീനുകളിൽ പരിശോധന; ഗുരുതര ഭക്ഷ്യസുരക്ഷ ലംഘനങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ, കോളജ്, ഒാഫിസ്, ഹോസ്റ്റൽ, ആശുപത്രി എന്നിവിടങ്ങളിലെ മെസുകൾ/കാൻറീനുകൾ പരിശോധിച്ചതിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷ മാനദണ്ഡ ലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്ക് 45000 രൂപ പിഴയിട്ടു. 170 സ്ഥാപനങ്ങൾക്ക് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇംപ്രൂവ്മ​െൻറ് നോട്ടീസ് നൽകുകയും ഗുരുതരമായ മാനദണ്ഡലംഘനങ്ങൾ നടത്തിയ നാല് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിൽ 14 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 7500 രൂപ പിഴ ഇൗടാക്കുകയും 12 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഒരു സ്ഥാപനത്തി​െൻറ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തു. കൊല്ലം ജില്ലയിൽ 25 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 5000 രൂപ പിഴ ഇൗടാക്കുകയും 16 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. കർശന പരിശോധന വരുംദിവസങ്ങളിൽ തുടരുന്നതാണെന്ന് ഭക്ഷ്യസുരക്ഷ കമീഷണർ വീണ എൻ. മാധവൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.