കഴക്കൂട്ടം: മുരുക്കുംപുഴയിലേക്ക് ബിവറേജസ് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കലിനെതിരെ നടക്കുന്ന സമരം സംഘർഷത്തിലേക്ക്. സമരക്കാർ പരാതി അന്വേഷിക്കാനെത്തിയ പഞ്ചായത്ത് ജീവനക്കാരെ പൂട്ടിയിട്ടു. രണ്ട് മണിക്കൂറിന് ശേഷം മംഗലപുരം പൊലീസെത്തിയാണ് മോചിപ്പിച്ചത്. മംഗലപുരം പഞ്ചായത്തധികൃതരുടെ പരാതിയിന്മേൽ അമ്പതോളം പേർക്കെതിരെ മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ബിവറേജസിെൻറ കെട്ടിടത്തിലെ അനധികൃത നിർമാണം ചൂണ്ടിക്കാട്ടി ഏപ്രിൽ 29ന് സമര സമിതി നേതാക്കളായ അഹമ്മദാലി, അജിത എന്നിവർ ചേർന്ന് മംഗലപുരം പഞ്ചായത്തോഫിസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ നടപടി വൈകുെന്നന്നാരോപിച്ച് ചിലർ പഞ്ചായത്തോഫിസിൽവന്ന് കാര്യം തിരക്കിയിരുന്നു. തുടർന്ന് അടിയന്തരമായി അേന്വഷിച്ച് റിപ്പോർട്ട് നൽകാൻ സ്ഥലത്തെത്തിയ പഞ്ചായത്ത് ജീവനക്കാരായ ജോഷി, മോഹനൻ നായർ എന്നിവരെ സമരസമിതിയംഗങ്ങൾ തടഞ്ഞുെവച്ചു. ഓവർസിയർ അടക്കമുള്ളവർ എത്തണമെന്നായിരുന്നു ആവശ്യം. തുടർന്ന് ഓവർസിയർമാരായ ബാബു, ബാലകൃഷ്ണൻ എന്നിവരും സ്ഥലത്തെത്തി. ഇവരെയും സമരക്കാർ തടഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻറും സ്ഥലത്തെത്തിയാൽ മാത്രമേ മോചിപ്പിക്കുകയുള്ളൂവെന്ന് സമരക്കാർ പറഞ്ഞു. തുടർന്ന് പഞ്ചായത്തധികൃർ അറിയിച്ചതനുസരിച്ച് മംഗലപുരം എസ്.ഐ ജയെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നാലുപേരെയും നാലേകാലോടെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മംഗലപുരം പഞ്ചായത്തധികൃതർ നൽകിയ പരാതി പ്രകാരം അമ്പതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ സമര സമിതി ജീവനക്കാരെ തടഞ്ഞുെവച്ചതായ ആരോപണം തെറ്റാണെന്ന് സമിതിയംഗങ്ങൾ പറഞ്ഞു. സമരസ്ഥലത്ത് വിജിലൻസിെൻറ നിർേദശപ്രകാരം വൈദ്യുതി വകുപ്പ് മിന്നൽ പരിശോധന നടത്തി. സമരപ്പന്തലിൽ ട്യൂബുകൾ പ്രവർത്തിപ്പിച്ചിരുന്നതാണ് പരിശോധനക്ക് ആധാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.