ആറ്റിങ്ങല്‍: ചിറയിന്‍കീഴ്- അഞ്ചുതെങ്ങ് തീരത്ത് കടലാക്രമണം. 20ഒാളം വീടുകളില്‍ വെള്ളംകയറി. താഴംപള്ളി മുതല്‍ പൂത്തുറവരെയാണ് കടലാക്രമണം ശക്തമായി തുടരുന്നത്. മുതലപ്പൊഴി, താഴംപള്ളി, ശിങ്കാരത്തോപ്പ്, പൂത്തുറ ഭാഗങ്ങള്‍ കടലാക്രമണ ഭീതിയിലാണ്. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ കടൽ പ്രക്ഷുബ്ധമാണ്. ബുധനാഴ്ച ഉച്ചയോടെ 20ഒാളം വീടുകളില്‍ വെള്ളം കയറി. 10 വീടുകള്‍ക്ക് കേടുപാടുണ്ട്. ജെന്നീസ് ഫ്രെഡി, ലിമ ജയിംസ്, ജോയിക്കുട്ടി ജോസഫ്, ബെഞ്ചമിന്‍, ബാബുലോറന്സ്, ഫിസില്ഭായ്, ആല്‍ബര്‍ട്ട്, ലാസര്‍, ആന്‍സി, അച്ചാമ്മ, ബേബി ലോറന്‍സ് എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടങ്ങളുണ്ടായിട്ടുള്ളത്. കടല്‍ഭിത്തിക്കും മുകളിലൂടെ കൂറ്റന്‍ തിരകള്‍ കരയിലേക്ക് അടിച്ചുകയറി. സമീപകാലത്ത് കടല്‍ഭിത്തി ശക്തിപ്പെടുത്തിയ മേഖലകളും ഇതിലുള്‍പ്പെടും. കടല്‍ പ്രക്ഷുബ്ധമായതോടെ കരയില്‍നിന്ന് കട്ടമരത്തിലും മറ്റും കടലിലേക്ക് പോയിരുന്നവര്‍ മത്സ്യബന്ധനം തുടരാനാകാത്ത അവസ്ഥയാണ്. തീരത്ത് സൂക്ഷിച്ചിരുന്ന കട്ടമരങ്ങളും ചെറിയ വള്ളങ്ങളും വല ഉള്‍പ്പെടെയുള്ള മത്സ്യബന്ധനോപകരണങ്ങളും കടലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.