തിരുവനന്തപുരം: അസമിൽനിന്നുള്ള മാധ്യമപ്രവർത്തകർ തലസ്ഥാനത്തെത്തി. ബോഡോലാൻഡ് ടെറിറ്റോറിയൽ കൗൺസിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ അൻസുമാ മഹിലാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തെത്തിയത്. എറണാകുളം, ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകൾ സന്ദർശിച്ചശേഷമാണ് ഇവിടെയെത്തിയത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ആസ്ഥാനത്ത് വകുപ്പിെൻറ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ സംഘം, ബോഡോലാൻഡ് ടെറിറ്റോറിയൽ കൗൺസിലിലെ പി.ആർ.ഡി പ്രവർത്തനങ്ങളും മാധ്യമപ്രവർത്തകരുടെ അനുഭവങ്ങളും പങ്കുവെച്ചു. പ്രത്യേക ബോഡോലാൻറ് ടെറിറ്റോറിയൽ കൗൺസിൽ രൂപവത്കരണത്തിന് ശേഷം മേഖലയിൽ വികസനം വന്നുതുടങ്ങിയതായും അവർ പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷനൽ ഡയറക്ടർമാരായ പി. വിനോദ്, കെ. സന്തോഷ്കുമാർ, ഡെപ്യൂട്ടി ഡയറക്ടർ വി. സലിൻ, മറ്റ് ഐ.പി.ആർ.ഡി ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.