അ​ധ്യാ​പ​ക​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ക​രാ​ക​ണം –മ​ന്ത്രി

തിരുവനന്തപുരം: അധ്യാപകർ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിെൻറ ചാലകശക്തിയാകണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. നാഷനൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എൻ.എസ്.ടി.എ) സംസ്ഥാന സമ്മേളന ഭാഗമായുള്ള സുഹൃദ്സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സ്കൂളുകളെ അന്തർദേശീയ നിലവാരത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പൊതുസമൂഹത്തെക്കൂടി ഇതിൽ പങ്കാളികളാക്കാൻ അധ്യാപകർ നേതൃത്വം നൽകണമെന്നും മന്ത്രി പറഞ്ഞു. എൻ.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് ടി.ജെ. മാത്യു അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന ൈവസ് പ്രസിഡൻറ് അഡ്വ. വർക്കല ബി. രവികുമാർ, ജില്ല പ്രസിഡൻറ് ആറ്റിങ്ങൽ രാമചന്ദ്രൻ, ബി. സുഭാഷ് ചന്ദ്രൻ, കെ. രാധിക, കെ.കെ. ശ്രീഷു, ദീപു രാധാകൃഷ്ണൻ, കാരയ്ക്കാമണ്ഡപം രവി, എ. മുരുകൻ, അനിൽ ആർ.എസ്, എസ്. സതീഷ്കുമാർ, എം. അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ 10ന് വഴുതക്കാട് കേരള ഹിന്ദി പ്രചാരസഭ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.