തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവത്തിന് നാളെ തുടക്കമാകും. വൈകീട്ട് ഏഴിന് അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ഫെസ്റ്റിവൽ ബുക്ക് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പ്രകാശനം ചെയ്യും. ശശി തരൂർ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, കൗൺസിലർ എസ്.കെ.പി. അശോക്, കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി ലളിത തുടങ്ങിയവർ സംസാരിക്കും. അഡീഷനൽ ചീഫ് സെക്രട്ടറി ഷീലാ തോമസ് സ്വാഗതവും പി.ആർ.ഡി ഡയറക്ടർ ഡോ. കെ. അമ്പാടി നന്ദിയും പറയും. ഉദ്ഘാടനനാടകമായി ‘ഖസാക്കിെൻറ ഇതിഹാസം’ അരങ്ങിലെത്തും. തുടർച്ചയായി മൂന്നുദിവസം നാടകം ഇതേ വേദിയിൽ അവതരിപ്പിക്കപ്പെടും. രാജ്യത്തെ പ്രശസ്ത തിയറ്റർ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന 17 നാടകങ്ങൾ നാടകോത്സവത്തിൽ ഉണ്ടാവും. വൈകീട്ട് ആറിനും എട്ടിനുമായി ദിവസവും രണ്ട് നാടകങ്ങൾ ടാഗോർ തിയറ്ററിലെ മുഖ്യവേദിയിലെത്തും. ടാഗോർ തിയറ്റർ ഗ്രൗണ്ടിൽ ഒരുക്കുന്ന പ്രത്യേക വേദിയിൽ പ്രഭാഷണം, നാടൻപാട്ടുകൾ, നാടകഗാനങ്ങൾ എന്നിവയും അരങ്ങേറും. 17 മുതൽ 21 വരെ വൈകീട്ട് മൂന്നിനാണ് പ്രഭാഷണങ്ങൾ ആരംഭിക്കുന്നത്. ഉമ്മർ തറമേൽ, സി.എസ്. ചന്ദ്രിക, ടി.എം. എബ്രഹാം, ഇ.പി. രാജഗോപാലൻ, അലിയാർ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷകരായെത്തും. വൈകീട്ട് 4.30 മുതൽ നാടൻപാട്ടുകൾ. 21 മുതൽ 23 വരെ ദേവരാജൻ മാസ്റ്റർ ഈണം നൽകിയ നാടക ഗാനങ്ങളായിരിക്കും ഈ വേദിയിൽ അവതരിപ്പിക്കപ്പെടുക. ഇതോടൊപ്പം നാടക ചരിത്രം വിശദീകരിക്കുന്ന പ്രദർശനവും ടാഗോർ തിയറ്റർ വളപ്പിൽ ഒരുക്കിയിട്ടുണ്ട്. കാവാലം നാരായണപ്പണിക്കരുടെ സ്മരണക്കാണ് ഇപ്രാവശ്യത്തെ നാടകോത്സവം സമർപ്പിച്ചിരിക്കുന്നത്. നാടകങ്ങൾ, സംവിധായകൻ, നാടകസംഘം എന്ന ക്രമത്തിൽ: മാർച്ച് 17^മഹാഭാരത (അനുരൂപ റോയ്, കഥ്കഥ പപ്പറ്റ് ആർട്സ് ട്രസ്റ്റ്, ന്യൂഡൽഹി), 12^ മെഷീൻസ്(കണ്ണനുണ്ണി എ, ബാക്ക്സ്റ്റേജ് തിയറ്റർ ട്രൂപ്, തിരുവനന്തപുരം), 18^-മധ്യമവ്യായോഗം (കാവാലം നാരായണപ്പണിക്കർ, സോപാനം), ടിച്യ ഐചി ഗോഷ്്ടർഥത് മാസ്യ അതവാനിഞ്ച ഫാഡ് (രാജശ്രീ സാവന്ത് വാഡ, നാന്ദി െപ്രാഡക്ഷൻസ് മഹാരാഷ്ട്ര), 19^-ഔട്ട്കാസ്റ്റ് (രൺധീർ കുമാർ, രാഗ് ബിഹാർ), എന്തിന് എന്തിന് ഒരു പെൺകുട്ടി (കെ. അലിയാർ, അത്്ലറ്റ് കായിക നാടകവേദി, പാലക്കാട് ), 20^-പെബറ്റ് (കൻഹയ് ലാൽ, കലാക്ഷേത്ര, മണിപ്പൂർ), ചരിത്രപുസ്തകത്തിലേക്ക് ഒരേട് (ജോസ് കോശി, ഇൻവിസിബിൾ ലൈറ്റിങ് സൊല്യൂഷൻസ്, തൃശൂർ), 21^-സന്താപ് (സന്ദീപ് ഭട്ടാചാര്യ, രംഗാശ്രം, പശ്ചിമ ബംഗാൾ), മിരുഗവിദൂഷഗം (എസ്. മുരുഗബൂപതി ബൂബാലൻ, മണൽമകുടി ഡ്രാമ ട്രൂപ്, ചെന്നൈ), 22^-സ്വപ്ന വാസവദത്ത (പ്രശാന്ത് നാരായണൻ, രംഗയാന ധാർവാഡ് റെപ്പർട്ടറി, കർണാടക), ടു കിൽ ഓർ നോട്ട് ടു കിൽ (ഒവ്ല്യാകുലി ഖോഡ്ജാകുലി, അർണവ് ആർട്സ് ട്രസ്റ്റ്, ന്യൂഡൽഹി), 23^-ഏകാന്തം (ശ്രീജിത് രമണൻ, പ്രകാശ് കലാകേന്ദ്രം, കൊല്ലം), ഭാരത് മാതാ കി ജയ് (ലോകേഷ് ജെയിൻ, മണ്ഡല, ന്യൂഡൽഹി), 24^-കാളി (ചന്ദ്രദാസൻ, ലോകധർമി, എറണാകുളം), ചില്ലറസമരം (അരുൺലാൽ, ലിറ്റിൽ എർത്ത് തിയറ്റർ, പൊന്നാനി). നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ ഡോ.അഭിലാഷ് പിള്ളയാണ് നാടകോത്സവത്തിെൻറ ക്യുറേറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.