തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലക്ക് ഇനി ഒരുദിവസത്തെ കാത്തിരിപ്പ്. ദേവിക്ക് നേര്‍ച്ച അര്‍പ്പിക്കാനുള്ള ഭക്തരുടെ ഒഴുക്കാണ് തലസ്ഥാനനഗരത്തിലേക്ക്. അടുപ്പുകളെല്ലാം നിരന്നുതുടങ്ങി. ക്ഷേത്രത്തിന് സമീപം പൊങ്കാല അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തരാണ് വ്യാഴാഴ്ച അടുപ്പുകൂട്ടിയത്. പലസ്ഥലത്തും അടുപ്പ് നിരത്താനുള്ള സ്ഥലം പിടിക്കുകയും ചെയ്തു. സമീപജില്ലകള്‍ കൂടാതെ ഇതരസംസ്ഥാനങ്ങളില്‍നിന്നും ഭക്തര്‍ എത്തിത്തുടങ്ങി. ഇതോടെ വന്‍തിരക്കാണ് ക്ഷേത്രത്തിലും പരിസരത്തും. പൊങ്കാലക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പ്ളാസ്റ്റിക് നിരോധനത്തിന് നഗരസഭയുടെ നടപടി ഫലംകാണുമെന്ന പ്രതീക്ഷയിലാണ് ട്രസ്റ്റ്. ഇതിനായി എല്ലാസഹായവും ചെയ്യുമെന്ന് അവര്‍ അറിയിച്ചു. നിവേദ്യത്തിനായി 250 പൂജാരിമാരെ നിയോഗിക്കും. താലപ്പൊലി നേര്‍ച്ചക്കായി രാവിലെ മുതല്‍ സൗകര്യമുണ്ടാകും. പുറത്തെഴുന്നള്ളത്തിന് 871 ബാലന്മാരാണ് അകമ്പടി സേവിക്കുന്നത്. ഏഴ് വീതം ബാലന്മാരെ ഉള്‍പ്പെടുത്തി വിവിധ ഗ്രൂപ്പുകളായി കലാകാരന്മാര്‍ അണിനിരക്കും. ശനിയാാഴ്ച രാത്രി 10.30നാണ് പുറത്തെഴുന്നള്ളത്ത്. മണക്കാട് ശാസ്തക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഞായറാഴ്ച രാവിലെ എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തിലത്തെും. ട്രസ്റ്റ് ഓഫിസില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ നായര്‍, പ്രസിഡന്‍റ് ചന്ദ്രശേഖരപിള്ള, സെക്രട്ടറി കെ. ശിശുപാലന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ കെ. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. ആചാരങ്ങളുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഏഴിനാണ് നടതുറന്നത്. ഉഷപൂജ, ഭഗവതിസേവ, അത്താഴ ശ്രീബലി എന്നിവയാണ് വെള്ളിയാഴ്ചത്തെ പ്രധാന പൂജകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.