യുവാവിന്‍െറ മരണം കൊലപാതകമെന്ന്; പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം: കരിക്കകത്ത് യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. കരിക്കകം ഇലങ്കം റോഡില്‍ വയലില്‍ വീട്ടില്‍ വെട്ടുകത്തി രാജു എന്ന രാജുവിനെ (39) വ്യാഴാഴ്ച രാത്രിയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. സംഭവത്തില്‍ പിതാവ് ശിവദാസിനെയാണ് (66) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യത്തിന് അടിമയായ രാജു വീട്ടില്‍ കലഹം ഉണ്ടാക്കുക പതിവായിരുന്നു. വ്യാഴാഴ്ച വീട്ടില്‍ അക്രമം കാട്ടിയതിനെ ശിവദാസ് ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ കൈയാങ്കളിക്കിടെ രാജുവിന്‍െറ തലക്ക് അടിയേല്‍ക്കുകയായിരുന്നു. രാജുവുമായി പിണങ്ങി മകളോടൊപ്പം താമസിച്ചിരുന്ന മാതാവ് വൈകീട്ട് വീട്ടിലത്തെിയപ്പോഴാണ് മകന്‍ രക്തം വാര്‍ന്ന് ചലനമറ്റുകിടക്കുന്നത് കണ്ടത്. തുടര്‍ന്നാണ് നാട്ടുകാരും വിവരം അറിഞ്ഞത്. പൊലീസ് സ്ഥലത്തത്തെി ശിവദാസിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിലൂടെയാണ് മരണ കാരണം വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.