പകർച്ചപ്പനി: സർക്കാറി​െൻറ ശുചീകരണയജ്ഞം തുടങ്ങി

തിരുവനന്തപുരം: പകർച്ചവ്യാധികൾ തടയുന്നതിന് സംസ്ഥാന സർക്കാറി​െൻറ വിപുലമായ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. സംസ്ഥാനമെമ്പാടും മൂന്നു ദിവസത്തെ ശുചീകരണപ്രവർത്തനങ്ങൾക്കാണ് ചൊവ്വാഴ്ച തുടക്കമായത്. ശുചീകരണയജ്ഞത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കണ്ണൂർ സിറ്റി വലിയകുളം ജുമാമസ്ജിദ് പ്രദേശത്താണ് മുഖ്യമന്ത്രി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും നേതൃത്വം നൽകി. വിവിധ ജില്ലകളിൽ മന്ത്രിമാരാണ് ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മന്ത്രിമാരും ജനപ്രതിനിധികളും കുടുംബശ്രീ, ആശ, അങ്കണവാടി പ്രവർത്തകരും ശുചീകരണയജ്ഞത്തിൽ പങ്കാളികളായി. ആദ്യദിനം 80 ശതമാനത്തിലേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം നടന്നതായി അധികൃതർ അറിയിച്ചു. പാലക്കാട്, തൃശൂർ, എറണാകുളം, മലപ്പുറം, കണ്ണൂർ, കൊല്ലം ജില്ലകളിൽ മുഴുവൻ പഞ്ചായത്തുകളിലും ശുചീകരണ ബോധവത്കരണ പ്രവർത്തനം നടന്നു. ആകെ 82 നഗരസഭകളിൽ 65 ഇടത്ത് ആദ്യദിനം ശുചീകരണം നടന്നു. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ആശുപത്രി, കോർപറേഷൻ ജീവനക്കാർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. ശ്രീകുമാർ, ഗീത ഗോപാൽ എന്നിവർ പങ്കെടുത്തു. സർവകക്ഷിയോഗ തീരുമാനപ്രകാരവും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയുമാണ് ശുചീകരണം. സ്കൂൾ, കോളജ് വിദ്യാർഥികളും അധ്യാപകരും സർക്കാർ ജീവനക്കാരും മാലിന്യനീക്കത്തിൽ പങ്കാളികളായി. കുടുംബശ്രീ, ആശ -അങ്കണവാടി പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, വായനശാല പ്രവർത്തകർ, ക്ലബുകൾ, എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി തുടങ്ങിയവയെല്ലാം പ്രവർത്തനങ്ങളുടെ ഭാഗമായി. നാടെങ്ങും കൊതുക് പെരുത്തതാണ് പകർച്ചപ്പനി വ്യാപിക്കാൻ കാരണമായത്. അതിനാൽ, തോടുകളും ജലാശയങ്ങളും ജനവാസകേന്ദ്രങ്ങളുടെ പരിസരങ്ങളും വൃത്തിയാക്കി സംരക്ഷിക്കണമെന്നതാണ് സർക്കാറി​െൻറ തീരുമാനം. സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി പരിസരത്ത് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.