ഐ.എ.എസുകാർക്കും പനി; സർക്കാർ പ്രവർത്തനത്തെയും ബാധിച്ചു

തിരുവനന്തപുരം: ഐ.എ.എസുകാരടക്കമുള്ള സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ പകർച്ചപ്പനിയെ തുടർന്ന് അവധിയിൽ പ്രവേശിച്ചതോടെ ഭരണരംഗത്തെ പ്രവർത്തനങ്ങളെയും ബാധിച്ചു. മുതിർന്ന ഉദ്യോഗസ്ഥരടക്കം അഞ്ച് ഐ.എ.എസുകാരാണ് പനിയെ തുടർന്ന് അവധിയിലുള്ളത്. സെക്രട്ടേറിയറ്റിലെ ജീവനക്കാരും പനിയെ തുടർന്ന് അവധിയിലാണ്. ഇതും സർക്കാറി​െൻറ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചു. ജഡ്ജിമാരും മജിസ്േട്രറ്റുമാരും അടക്കമുള്ളവർക്കും പകർച്ചപ്പനി ബാധിച്ചിട്ടുണ്ട്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ യഥാസമയം നടത്താൻ കോർപറേഷൻ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങൾ തയാറാകാതിരുന്നതാണ് പകർച്ചപ്പനിയും കൊതുകുജന്യരോഗങ്ങളും ഇത്രത്തോളം പെരുകാൻ ഇടയാക്കിയത്. ഇപ്പോഴും പല തദ്ദേശ സ്ഥാപനങ്ങളും ഉറക്കത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.