പാറശ്ശാല: രാത്രി ഡ്യൂട്ടിയുള്ള ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തുനിന്ന് എത്താത്തതിനാൽ രോഗികള്‍ വലഞ്ഞു. പാറശ്ശാല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ട് ചികിത്സതേടി എത്തിയ രോഗികളാണ് ദുരിതത്തിലായത്. പനി പടരുന്ന സാഹചര്യത്തില്‍ വൈകീട്ട് കാഷ്വൽറ്റിയില്‍ നൂറോളം രോഗികളാണ് ചികിത്സ തേടിയെത്തിയത്. കാഷ്വൽറ്റി മെഡിക്കല്‍ ഓഫിസറായ ഡോക്ടര്‍ രഞ്ജിനി മാത്രമായിരുന്നു പരിശോധനക്ക് ഉണ്ടായിരുന്നത്. എന്നാല്‍, ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടാകേണ്ട മറ്റൊരു ഡോക്ടറായ ഇ.എന്‍.ടി സ്പെഷലിസ്റ്റ് ഡോക്ടര്‍ ബാബു ബഷീര്‍ രാത്രി എട്ടര വരെയും സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്നു. രോഗികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തെത്തി ചിത്രം പകര്‍ത്തി. ഇത് അറിഞ്ഞശേഷമാണ് ഇദ്ദേഹം ആശുപത്രിയില്‍ എത്തിയത്. ഈ സമയം നിരവധി രോഗികൾ ആശുപത്രിയിൽ വരി നില്‍ക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.