അമരവിള: ജൂലൈ ഒന്നു മുതൽ സംസ്ഥാനത്തെ എല്ലാ ചെക് പോസ്റ്റുകളുടെയും നിയന്ത്രണം എക്സൈസ് ഏറ്റെടുക്കുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ്സിങ് പറഞ്ഞു. കേന്ദ്ര സർക്കാർ ജി.എസ്.ടി നടപ്പാക്കുന്നതിെൻറ ഭാഗമായാണ് ചെക്പോസ്റ്റുകളുടെ പരിശോധന പൂർണമായും എക്സൈസ് ഏറ്റെടുക്കുന്നത്. കേരളത്തിലെ വാണിജ്യ നികുതി വകുപ്പിന് കീഴിലെ ഓഫിസുകൾ എക്സൈസിെൻറ ഓഫിസുകളാക്കി മാറ്റുന്നതിന് നടപടികൾ ആരംഭിച്ചതായും എക്സൈസ് കമീഷണർ പറഞ്ഞു. എന്നാൽ, ജൂലൈ ഒന്നു മുതൽ ആറു മാസത്തെ പരിശോധനക്ക് എല്ലാ ചെക് പോസ്റ്റുകളിലും വാണിജ്യ നികുതി വകുപ്പിലെ ഒരുദ്യോഗസ്ഥൻ ഉണ്ടാകുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. അമരവിള ചെക്പോസ്റ്റിൽ ജി.എസ്.ടി നടപ്പിൽ വരുമ്പോൾ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാനെത്തിയതായിരുന്നു എക്സൈസ് കമീഷണർ. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ പുതിയതായി നിർമിച്ച പാഞ്ചിക്കാട്ട് കടവ് , കാട്ടിലുവിളക്കടവ് , മുന്നാറ്റ്മുക്ക്, പെരിഞ്ഞാംകടവ് തുടങ്ങിയ പാലങ്ങളിൽ പുതിയ ചെക്പോസ്റ്റുകൾ തുടങ്ങുന്നതിനും ഇവിടെ പരിശോധനക്കായുള്ള ഉദ്യോഗസ്ഥരുടെ കണക്കെടുപ്പും കമീഷണറുടെ നേതൃത്വത്തിൽ നടന്നു. എക്സൈസ് അസി.കമീഷണർ മുഹമ്മദ് ഉബൈദ്, നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടർ രാജാസിങ് തുടങ്ങിയവർ കമീഷണറെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.