തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാനത്തും വിജിലൻസ് കമീഷനെ നിേയാഗിക്കുന്നതിനുള്ള പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് ഭരണപരിഷ്കാര കമീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദൻ. സംസ്ഥാന സര്‍ക്കാറിെൻറ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പൊതുഭരണവകുപ്പിെൻറയും ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിെൻറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറിലെ സേന്ദശത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സെമിനാർ ഉദ്ഘാടനം ചെയ്യാനിരുന്ന വി.എസ് അസുഖബാധിതനായതിനാൽ അദ്ദേഹത്തിെൻറ സന്ദേശം വായിക്കുകയായിരുന്നു. അഴിമതി നിര്‍മാര്‍ജന നടപടികള്‍ക്ക് ഭരണ പരിഷ്കാര കമീഷന് പരമപ്രാധാന്യമാണ് നല്‍കുന്നത്. ഉദ്യോഗസ്ഥ, രാഷ്ട്രീയ തലങ്ങളിൽ അഴിമതി താരതമ്യേന കുറഞ്ഞുവരുകയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. സര്‍ക്കാറിെൻറ പ്രഖ്യാപിത നയനിലപാടാണ് അഴിമതിരഹിത ഭരണം. ആധുനികവത്കരണത്തിലൂടെയും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയും അഴിമതി കുറച്ചുകൊണ്ടുവരാനായിട്ടുണ്ടെന്ന് അധ്യക്ഷതവഹിച്ച മന്ത്രി മാത്യു ടി. തോമസ് അഭിപ്രായപ്പെട്ടു. മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തി. ആത്മാഭിമാനമില്ലാത്തവരാണ് അഴിമതി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുഭരണ, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി സത്യജിത് രാജന് സ്വാഗതവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.