പാടശേഖരം നികത്തൽ തകൃതി; റോഡിലെ മൺകൂന നാട്ടുകാർക്ക്​ ദുരിതം

വെള്ളറട: പാടശേഖരം നികത്തൽ തകൃതി. റോഡിൽ തള്ളിയ മൺകൂന കാരണം പ്രദേശവാസികൾ ദുരിതത്തിൽ. ചൂണ്ടിക്കൽ കോട്ടയാംവിള റോഡി​െൻറ നടുവിലാണ് വൻ മൺകൂന. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വിധമാണ് മൺകൂന. പ്രദേശവാസികൾ വെള്ളറട പൊലീസിനെ അറിയിെച്ചങ്കിലും നടപടിയുണ്ടായില്ല. മേഖലയിൽ സർക്കാർ നിലപാട് കാറ്റിൽപറത്തി കുന്നിടിക്കലും പാടശേഖരം നികത്തലും തകൃതിയാണ്. പൊലീസും അധികൃതരും കണ്ടില്ലെന്ന് നടിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലം സന്ദർശിച്ച സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞ് മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.