'ഉത്തരവ്​ പിൻവലിക്കണം'

കൊല്ലം: പ്രഫഷനൽ കോളജുകളിൽ ക്രിസ്ത്യൻ-മുസ്ലിം വിദ്യാർഥികൾക്ക് കമ്യൂണിറ്റി േക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നതിന് സാമുദായിക സംഘടനകളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് മുസ്ലിം ഏകോപന സമിതി നേതൃയോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നിലവിലെ സംവിധാനങ്ങൾ ഫലപ്രദവും കുറ്റമറ്റതുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മുൻ ജില്ല ജഡ്ജ് ഇ. മൈതീൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. എം.എ. സമദ് ഉദ്ഘാടനം ചെയ്തു. ഒായൂർ യൂസഫ്, എ. ഖാദർകുഞ്ഞ്, മജീദ്, പീർ മൗലവി, നാസറുദ്ദീൻ കിളികൊല്ലൂർ, മുഹമ്മദ് സമീൻ, ബഷീർ, റഹീംകുഞ്ഞ്, നസീർ ശൂരനാട്, ജെ.എം. അസ്ലം, എം.എ. വാഹിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.