കല്ലമ്പലം: മോഷണക്കേസിൽ സഹോദരങ്ങളായ രണ്ടുപേരെ കല്ലമ്പലം പൊലീസ് പിടികൂടി. വെള്ളല്ലൂർ കീഴ്പേരൂർ കീട്ടുവാര്യം വീട്ടിൽ വിനീത് (19), വിഷ്ണു (29) എന്നിവരാണ് പിടിയിലായത്. ഇവർ ഒന്നും മൂന്നും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. കേസിലെ രണ്ടാം പ്രതി വിഷ്ണു ഒളിവിലാണ്. ഇയാളെ പിടിക്കാനായി അന്വേഷണം ഊർജിതമാക്കി. 27ന് രാത്രി പോങ്ങനാടിന് സമീപത്തുനിന്നുമാണ് പ്രതികളെ പിടിച്ചത്. 17ന് ഉച്ചക്ക് 1.30ന് കടുവയിൽപള്ളി ഒാഡിറ്റോറിയത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് ബാഗ് മോഷ്ടിച്ചു കടന്നു. അവിടെനിന്നു ലഭിച്ച സി.സി. ടി.വി ദൃശ്യങ്ങൾ പിൻതുടർന്നാണ് പ്രതികളെ പിടികൂടിയത്. ഇത്തരത്തിൽ നിരവധി മോഷണങ്ങൾ ഇവർ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തോട്ടയ്ക്കാട് പാലത്തിന് സമീപം ഫാത്തിമയുടെ വീട്ടിെൻറ മുൻവശത്തെ ജനൽ കമ്പികൾ തകർത്ത് വീടിനുള്ളിൽ കയറി എൽ.ഇ.ഡി ടി.വി, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ കവർന്നു. ഫെബ്രുവരി 27ന് ഉച്ചക്ക് ഒന്നിന് കണിയാപുരം കെ.എസ്.ഇ.ബി ഓഫിസിന് എതിവർശം പാർക്ക് ചെയ്തിരുന്ന പള്ളിപ്പുറം മണക്കാട്ടിൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഹോണ്ട ആക്ടിവയിൽനിന്ന് മൂന്നു പവെൻറ മൂന്ന് ജോടി കമ്മലും 7000 രൂപയും പ്രതികൾ കവർന്നു. അതിൽ ഒരു ജോടി കമ്മൽ വിനീത് പണയപ്പെടുത്തി വിഷ്ണുവിന് നൽകി. മേയ് 22 ന് തിരുവനന്തപുരം സംസ്കൃത കോളജിനു സമീപത്തുനിന്ന് കാഞ്ഞിരംകുളം മാവിള വടക്ക് വീട്ടിൽ ഷെറിെൻറ ഇരുചക്രവാഹനം മോഷ്ടിച്ചു. നമ്പർ പ്ലേറ്റ് മാറ്റി മോഷണത്തിന് വാഹനം ഉപയോഗിച്ചു. ഇരുചക്ര വാഹനം പൊലീസ് കണ്ടെടുത്തു. വർക്കല റെയിൽവേ സ്റ്റേഷൻ ഭാഗത്തുംനിന്ന് ഇതേ രീതിയിൽ ഇരുചക്ര വാഹനം മോഷ്ടിച്ചിട്ടുണ്ട്. ഈ മോഷണങ്ങളെല്ലാം ഇവരാണ് ചെയ്തതെന്ന് പൊലീസിന് തെളിവുകൾ ലഭിച്ചു. ഒന്നാം പ്രതി വിനീതും സുഹൃത്തുക്കളും മോഷണമുതൽ പങ്കിട്ടെടുക്കും. ഇതു വിറ്റ് കിട്ടുന്ന പണംകൊണ്ട് ആർഭാട ജീവിതമാണ് നടത്തിയിരുന്നത്. ഇവർ താമസിച്ചിരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അന്വേഷണം പുരോഗമിക്കുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. വർക്കല സി.ഐ രമേഷ് കുമാറിെൻറ നിർദേശപ്രകാരം കല്ലമ്പലം എസ്. ഐ. ബി.കെ. അരുണിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.