തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നിറപുത്തരി നടന്നു. ഞായറാഴ്ച പുലർച്ച മുതൽ പ്രത്യേക പൂജകളോടെയാണ് നിറപുത്തരി ചടങ്ങ് നടന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചടങ്ങ് പുലർച്ച 5.20 നും 6.10 നും മധ്യേ നടന്നു. പ്രത്യേകം തയാറാക്കിയ സിംഹാസനത്തിൽ കതിർക്കെട്ടുകൾ എത്തിച്ചായിരുന്നു പൂജകൾ. പെരിയനമ്പി വാരിക്കാട് വാസുദേവൻ നാരായണൻ പൂജകൾക്ക് കാർമികത്വം വഹിച്ചു. പ്രസാദമായി കതിർക്കുലകൾ വാങ്ങാൻ വൻ തിരക്കായിരുന്നു. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ വി. രതീശൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലും പൂജകൾ നടന്നു. പഴവങ്ങാടി ഗണപതികോവിൽ, കരിക്കകം ചാമുണ്ഡീക്ഷേത്രം, പഴഞ്ചിറ ദേവീക്ഷേത്രം, തോട്ടം ഇരുങ്കുളങ്ങര ദേവീക്ഷേത്രം, മുട്ടത്തറ വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം, നീലകണ്ഠേശ്വര ക്ഷേത്രം, ഋഷിമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആനയറ കല്ലുംമൂട് പഞ്ചമി ദേവീ ക്ഷേത്രം, കൊഞ്ചിറവിള ഭഗവതി ക്ഷേത്രം, മുക്കോലക്കൽ ദേവീക്ഷേത്രം, ചിറക്കൽ മഹാവിഷ്ണു ക്ഷേത്രം തുടങ്ങി പ്രധാന ക്ഷേത്രങ്ങളിലെല്ലാം രാവിലെ മുതൽ ചടങ്ങുകൾ ആരംഭിച്ചു. ശ്രീകോവിലിൽ കതിർമണികളുടെ പൂജക്ക് ശേഷം ഇവ ഭക്തർക്ക് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.